തൂവല്‍
2020 ഫെബ്രുവരി 19, ബുധനാഴ്‌ച
ഒരാൾക്കൂടി..
2020 ഫെബ്രുവരി 4, ചൊവ്വാഴ്ച
ഹൃദയത്തിൻ ഋതു ഭേതം

ഒറ്റയ്ക്കൊ
രിത്തിനേരം
മ്മരച്ചോട്ടിൽ
കുത്തിരുന്നോർ_
ത്തെന്റെനാടും
തൊടികളും.
തൊട്ടുതൊട്ടില്ലെന്ന
മട്ടിൽ പറക്കുന്ന
തൂവാനത്തുമ്പിയും
പൂംബാറ്റയും.
മുറ്റത്തെ മുല്ലയിൽ
മുത്തിക്കളിക്കുന്ന
മുരടനാം വണ്ടിന്റെ
മൂളക്കവും.
മുളയിലേ നുള്ളി
ക്കളഞ്ഞൊരെൻ
പ്രണയത്തിൻന്നോർ
മ്മകൾ കുഴിച്ചിട്ട കല്ലറയും.
നിളചന്ദ്രഗിരിയിൽ
ഞാന്നീന്തിക്കളിച്ചനാ
ളെന്നെത്തഴുകിയൊ
രോളങ്ങളെ_
ത്തള്ളിമാറ്റുംബോഴും
താമരത്തളികയാ
യരയിൽത്തട്ടി
ത്തകരുന്നതും .
വളയം പിടിച്ചു
കറങ്ങുംബൊഴും
ഉള്ളിൽ നിളയുടെ
ച്ചാഞ്ചാട്ടം മാത്രമല്ലോ.
*********************
2017 ഫെബ്രുവരി 1, ബുധനാഴ്‌ച
2016 ഓഗസ്റ്റ് 23, ചൊവ്വാഴ്ച
ദുർവിധി
നിൻറെ ആ പുഞ്ചിരി ഞങ്ങളിലെന്നും നിലനിൽക്കുക തന്നെ ചെയ്യും. അതാണ് ഞങ്ങളും നീയും തമ്മിലുള്ള അന്തരം.
അതായിരിക്കാം ഞങ്ങള്‍ക്ക് മുമ്പേ സർവ്വാധിപൻ നിന്നെ ഞങ്ങളില്‍ നിന്നടർത്തിയെടുത്തത്.നന്മ നശിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിൽ നാരദന്മാർക്കും നരഭോജികൾക്കും സ്തുതി പാടുന്നൊരീ ധരണിയിൽ നിന്നെ പോലെയുള്ളവരിന്ന് വിരളമാണ്. നിളാ ചന്ദ്രഗിരിയുടെ കളകളം കേട്ടുറങ്ങുന്ന സ്വർഗ്ഗസമാനമായ നമ്മുടെ ഗ്രാമത്തിൽ നിന്നും വിവിധ കാരണങ്ങളാൽ പ്രവാസിയങ്കിയണിഞ്ഞ് ഞങ്ങളൊക്കെ വിടപറഞ്ഞകന്നപ്പോഴും നീയൊരു ഗ്രാമസേവകനെപ്പോലെ എല്ലാം കണ്ടും കേട്ടുംനിറപുഞ്ചിരിയുമായി നീ നിന്റെ ജൈത്രയാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു, ഈ ഗ്രാമത്തിൻറെ മുഖക്കണ്ണാടിയായി..... ഈ ദുർവിധി നിന്നെ വേട്ടയാടുന്നത് വരേ..........
നിൻറെ ഉമ്മയുടെ നാവില്‍ നിന്നും നിൻറെ നാമമുതിരാത്ത നിമിഷങ്ങളുണ്ടാവില്ല. അവർക്ക് നിൻറെ നന്മകളുടെ തസ്ബീഹ് കരുക്കൾ നീക്കാനേ നേരമുള്ളൂവെന്ന് തോന്നും കണ്ടാല്‍.
ആറ് വര്‍ഷത്തിന് ശേഷം ആറു മാസം മുമ്പ് അവിചാരിതമായി ആറു ദിവസത്തേക്ക് ഗ്രാമത്തിലെത്തിയപ്പോഴും നിൻറെ ഉമ്മയുടെ ചുണ്ടുകളിൽ നിന്നും ഞാന്‍ വായിച്ചെടുത്തത് നിൻറെ നിറസാനിദ്ധ്യം നൽകുന്ന നന്മകളുടെ സിക്റുകൾ തന്നെയായിരുന്നു. അന്ന് ഞാന്‍ നിന്നെ കണ്ടത് അവസാന കാഴ്ചയായിരുന്നല്ലോയെന്നോർക്കുമ്പോൾ എന്റെ നയനങ്ങള്‍ സജല സാഗര സമാനമാകുന്നത് ഞാന്‍ സ്വയമറിയുന്നു. നീ എനിക്ക് സുഹൃത്തും നാട്ടുകാരനും അയൽവാസിയും മാത്രമായിരുന്നില്ലടാ....
നീയെന്നുമ്മയുടെയുദരത്തിൽ ജനിക്കാതെ പോയൊരു കുഞ്ഞനിയൻ കൂടിയായിരുന്നെന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നു. അവസാനമായി നിനക്കു നൽകാൻ ഞങ്ങളില്‍ അവശേഷിക്കുന്നത് ഒരു സമുദ്രം സമം നിറയ്ക്കാൻ മതിയാവുന്ന ബാഷ്പകണങ്ങളും ഹൃദയം തുറന്നു ഒരുപാട് പ്രാർത്ഥനകളുടെ ഭണ്ഡാരവും നിറമിഴികളോടേ ഞാനീ കോറിയിടുന്ന ഈ നാലു വരികളും മാത്രം......
ശാന്തമായി മിഴികളടച്ചു നീ യാത്രയാവുക. ഞങ്ങളൊക്കെ പിമ്പേ വരേണ്ടവരല്ലേ.......
അള്ളാഹുമ്മ ഗ്ഫിർലഹും വർഹംഹും........
ബഷീര്‍ പെരുന്നാൾ പറമ്പ ഫുജൈറ.......😒😔
2015 നവംബർ 30, തിങ്കളാഴ്‌ച
വെള്ളാപ്പള്ളിക്കൊരു തുറന്ന മറുപടി
മോനേ നടേശാ....
കോഴിക്കോട് അഴുക്കുചാലിൽ വീണു മരണത്തോട് മല്ലടിച്ചത് ഹൈദരലി തങ്ങളോ കാന്തപുരമോ മഹ്ദനിയോ കുഞ്ഞാലിക്കുട്ടിയോ അല്ല എങ്ങാണ്ടോ ബീഫ് തിന്നാല്‍ മൃഗീയമായി മനുഷ്യനെ കൊന്നു തിന്നുന്നതോ അല്ലെങ്കിൽ മുസ്ലിമെന്ന് കേട്ടാല്‍ തീവ്രവാദിയാണെന്ന് മുദ്രകുത്തുന്നതോ ആയ അന്യദേശത്തു നിന്ന് വന്ന രണ്ട് ഹിന്ദു സഹോദരന്മാരാണ്. എന്നിട്ടും നമ്മുടെ സഹോദരന്‍ നൗഷാദിന് നിന്നെപ്പോലെ വർഗ്ഗീയവിഷദൃംഷ്ടയുള്ള ഒരു സമൂഹത്തിലുള്ള രണ്ടു സഹോദരന്മാരെ രക്ഷിച്ചു സ്വയം മരണത്തെ പ്പുൽകാൻ ആത്മ ധൈര്യം തന്നത് ഞങ്ങളുടെ സംസ്കാരവും കാരുണ്യവും പഠിപ്പിക്കുന്ന ഇസ്ലാമാണ്. ഞങ്ങളുടെ നേതാവ് പഠിപ്പിച്ചുതന്നത് നീ ഒന്ന് പഠിച്ചു നോക്കൂ അപ്പോള്‍ നിന്റെ കള്ളു വിറ്റു വീർപ്പിച്ച കുടവും നിന്റെ ആത്മാവും ശാന്തമാവും. നീ നൗഷാദിന്റെ കാര്യത്തിൽ തുപ്പിയ മാരകമായ വിഷത്തിന് മറുപടിയായി നിനക്കു തരേണ്ടത് ഞങ്ങളുടെ ധൈര്യശാലിയായ നേതാവ് മർഹും സീതിഹാജി പണ്ടൊരിക്കൽ നിയമസഭയിലെ സംവരണ ചർച്ചക്കിടയിൽ എതിര്‍ ചേരിയിലിരുന്ന കത്തിക്കസറുന്ന അന്നത്തെ സി പി എമ്മിന്റെ തീപ്പൊരി നേതാവ് എം വി രാഘവനോട് പറഞ്ഞ വാക്ക് ഞാന്‍ മറക്കാതെ സൂക്ഷിച്ചിട്ടുണ്ട്. നിനക്ക് കേൾക്കണ്ടേ?
സീതിഹാജിയുടെ സ്റ്റൈലിൽ തന്നെ പറയാം.
നീ ഇരിക്കടാ രാഘവാ.....
ഒരു ഉറുമ്പ് കടിക്കുന്ന വേദന സഹിക്കാന്‍ പറ്റുമെങ്കിൽ നിനക്കും ഞങ്ങള്ക്കു കിട്ടുന്ന സംവരണം കിട്ടുമെടാ.....
മോനേ നടേശാ... അതേ മറുപടി തന്നെയാണ് നിന്നോടും ഞങ്ങള്ക്കു പറയാനുള്ളത്. നിനക്ക് പത്തു ലക്ഷവും മിസ്സിസിന് സർക്കാരിൽ ജോലിയും വേണോ ചെറിയൊരു വേദന സഹിക്കാന്‍ പൊന്നാനിയിലോട്ട് ചെല്ല്... നാവടിക്കാതെ! നടേശാ......
2015 ഒക്‌ടോബർ 18, ഞായറാഴ്‌ച
പ്രണയബാഷ്പം
നിന്നു തിരിയുവാൻ
നേരമില്ലാഞ്ഞിട്ടും
വന്നു ഞാന്‍ നിൻ
ചില്ലയ്ക്കരികിലിന്നലെ...
നിദ്രയിലാണ്ടിരിക്കാ
മെന്നറിഞ്ഞിട്ടും
നിൻറെ നാമം
ജപിച്ചുകൊണ്ടിരുന്നു ഞാന്‍....
നീണ്ട യാമങ്ങളും
നീലാകാശവും
കണ്ടന്താളിച്ചു നിന്നുപോയി ധരണിയും
താരകക്കുഞ്ഞിൻറിമകണ-
മുതിർന്നിട്ടുമൊന്നുമറിഞ്ഞില്ല
മന്നേരമെൻ പ്രിയേ....
നിന്ന നില്പിലായ്
നീണ്ടു മരിച്ചുപോയ്
നേരമൊക്കെയും
വിണ്ടുകീറിയർക്കൻ ജനിക്കുംവരേ....
നീ വന്നില്ല, കാർകൂന്തൽ കണ്ടില്ല
ഞാന്‍ കോറിയെറിയുന്നൊരു
തുണ്ടു കടലാസ്...
എന്നെ പുതപ്പിക്കുമൊരു
കഫത്തുണിത്തുണ്ടും
ചിതലരിക്കുന്നതിൻ മുമ്പെങ്കിലും
ഒരു തരി സ്നേഹമുണ്ടെന്നൊരു വാക്കും
നിന്നയനക്കോണിൽ
ഒരു തുള്ളി ബാഷ്പവു-
മവസാനമെങ്കിലും
കിട്ടുമെന്നോർമ്മയിൽ
കണ്ണടക്കട്ടെ ശാന്തമായ്..........

