2020 ഫെബ്രുവരി 19, ബുധനാഴ്‌ച

ഒരാൾക്കൂടി..

കാലങ്ങൾക്ക് ശേഷമാണ് ഞാൻ നാട്ടിലെത്തിയത്.
മൂന്നാം ദിവസമാണെന്നാ 
ണോർമ്മ , 
 പ്രഭാത പ്രാർത്ഥന കഴിഞ്ഞൊരു സിന്കൾ
ടീയടിച്ചൊരു മയക്കമുണ്ട്.
മണിക്കൂറുകളോളം ഉറങ്ങുന്ന സമാന ശാന്തത
മനസിന് ലഭിക്കുന്ന പ്രതീതിയാണതിന് .
      അവിചാരിതമായാണ് 
ആഫോണ് കാൾ കേട്ടുണർന്നത്. 
    റിസീവർ കയ്യിൽ തരാൻ
സുരയ്യയോട് ആംഗൃം കാണിച്ചു. ഉറക്കെ ശബ്ദിച്ചാൽ മകളുണർന്ന്
ബഹളം വെക്കും   റിസീവർ കയ്യിൽ വാങ്ങി.
മറു തലയ്ക്കൽ ജേഷ്ഠൻ
റഹ്മാനാണ്. 
കൂട്ടുകാരൻ ഖാലിദിന്റെ
ബാപ്പ മരിച്ചത് പറയാൻ
വിളീച്ചതായിരുന്നു.ഉടനെ
തയ്യാറായി നില്ക്കാൻ പറഞ്ഞിട്ടുണ്ട്.  മതിലപ്പുറമാണേലും
മൈൽദൂരമുണ്ടു 
മതിലിനെന്ന് പറഞ്ഞത്
പോലെയാണവസ്ഥ!മരണ
 വീട് ദൂരെ അല്ലെങ്കിലും
റോഡ്  വറ്റിയൊഴിഞ്ഞൊ 
രുപുഴപോലെയാണന്ന് .
   യാത്രയിലുടനീളം മരണ
വീടിനെ വേട്ടയാടിയ വിധി യുടെ ക്രൂരതയുടെ താണ്ഡവങ്ങളെ ക്കുറിച്ചായിരുന്നു.
    ഞങ്ങളുടെ സംസാര വിഷയത്തിന്റെ കാഠിനൃ 
ത്തിൻ കടയ്ക്കൽ കത്തി
വെക്കാനെന്നോണം ഒരു
മോട്ടോർ ബൈക്ക് ഞങ്ങളെ മറികടന്ന് ദൂരെ
 മറഞ്ഞു.
    കഴുതേടൊരു പോക്ക്
കണ്ടില്ലേ ?
" ഓന്റമ്മക്ക് വായു ഗുളിക
 വാങ്ങാനുള്ള പോക്കാണ്".
അവനങ്ങനെയാണ്, മൂക്കിനു തുന്ബിലാണ് ശുണ്ഠി , നാവിൻ തുമ്പിൽ
തെറിയും.  
 പലവട്ടം പറഞ്ഞു കൊടുത്തതാണ്.മറവികൂടെപ്പിറപ്പുമാണ്, എന്ത്ചെയ്യാനാ!!
  സംസാരിച്ചു സംസാരിച്ചു സംഭവസ്ഥലത്തെത്തിയതേയറിഞ്ഞില്ല .
 മുറ്റം മുഴുവൻ, ജനനിബിഢമായിരുന്നു .
ദുഃഖ സൂചകമെന്നോണം
മേഘം മൂടിക്കെട്ടി കർക്കിടകത്തിലെ സായന്തനത്തെ വെല്ലും
വിധം ശോക മൂക
മായിരുന്നു .
ജേഷ്ഠൻ ധൃതിയിൽ
വീടിനകത്ത് കയറി.
പിന്നാലെ ഞാനും.
വീടിനുള്ളിൽ നിന്നും
വിതുമ്പലും പുലമ്പലും
മാറ്റുരയ്ക്കുന്നതും വന്ന
വർ വന്നവർ സഹവർത്തി
കളിൽ സാന്ത്വനം ചൊരിയുന്ന തൊന്നും
കാരൃമായെടുക്കാൻ നില്ക്കാതെ ഞാനകത്ത്
കയറി.     തീയിലുരുക്കിയുറച്ചത്
വെയിലിൽ വീണ്ടുമുരു
കില്ലല്ലോ !
വിശുദ്ധ ഖുർആനിലെ
അർത്ഥവത്തായ വരികൾ
ആഴ്ന്നിറങ്ങിയ കർണപു
ടങ്ങൾ വരാനിരിക്കുന്ന
ജീവിതത്തിൽ വർത്തിക്കേ 
ണ്ടതിനെക്കുറിച്ച് അപ്പോഴും ഓർമ്മ പ്പെടുത്തി ക്കൊണ്ടേയിരുന്നു.
ഇറയത്ത് താഴ്ത്തി ക്കെട്ടിയ താൽക്കാലിക
ഷെഡ്ഡിൽ നിന്നും ആരോ
വിളിച്ചു പറഞ്ഞു .!
"കുളിപ്പിച്ചു കഴിഞ്ഞു
എടുക്കട്ടെ......?
കൂടി നിന്നവരെ ല്ലാം ചേർന്ന് ഹാളിൽ വിരിച്ചു
കർപ്പൂരം വിതറിയ കൈത
യോലപ്പായയിൽ കിടത്തി.
ഖുർആനിക സൂക്തങ്ങൾ
പ്രപഞ്ചം പ്രഗംഭനം കൊള്ളുമാറുച്ചത്തിലെ 
ത്തിയിരുന്നപ്പോൾ.
    പിന്നെ യെല്ലാം വളരെ
ധൃതിയിൽ നടന്നു.പിന്നിൽ
നിന്നും കൂട്ടക്കരച്ചിലും കൂടിക്കൂടി വന്നു.
അപ്പോഴേക്കും മുഖമൊഴി
ച്ചുള്ള ഭാഗങ്ങൾ തൂവെള്ള
ശീലത്തുണ്ടുകൾ ക്കുള്ളിൽ ഭദ്രമായിരുന്നു.
ഇടയിൽ നിന്നും ആരോ
പറയുന്നത് കേട്ടു.
"അവസാനമായി ആർക്കെങ്കിലും മുഖം
കാണാൻ ഉണ്ടോന്ന്".?
  എല്ലാവരും പരസ്പരം
മുഖം നോക്കി നിന്നു നിമി
ഷങ്ങളോളം.
എന്റെ നയനങ്ങൾ ഞാൻ
പോലുമറിയാതെ എന്തോ
തിരയുന്നതായെനിക്കു 
തോന്നി.
ഒരു നിയോഗം പോലെ
പുറം തിണ്ണപ്പടിയിൽ 
എന്റെ നയനങ്ങൾ ഉടക്കി നിന്നു, പിന്നെ ആലോചിച്ചു
നിന്നില്ല,ഏതൊഒരു വിശ്വ
രൂപം കൃഷ്ണ മണിയിൽ
തടഞ്ഞത് പോലെ ഞാനത് കണ്ടു .
ആവീട്ടു വളപ്പിൽ കയറിയ
മുതൽ എന്റെ മനസ്സിന്റെ
അഭ്രപാളിയിൽ കറങ്ങി ക്കൊണ്ടിരുന്ന വൈറ്റ് ആന്റ് ബ്ലാക്ക് കഥയിലെ
കൈലിമുണ്ട് മാത്രമുടുത്ത്
നഷ്ടപ്പെട്ട പ്രണയത്തെ
തോൽപിച്ച് എല്ലും തോലു
മായ് മാറിയ ആവികൃതരൂ
പം .ഞാൻ എന്റെ
കുട്ടി ക്കാലത്തെ വികൃതികൾ വീണ്ടുമെന്റെ
സിരകളിൽ ഇരച്ചു കയറിയ ആനിമിഷം
കേന്ദ്ര ബിന്ദു നഷ്ടപ്പെട്ട
ഒരു ചുഴലിക്കാറ്റായ് ഞാൻ
മാറുകയായിരുന്നപ്പോൾ 

      ചുളിഞ്ഞൊട്ടിയ ആകൈകൾ പിടിച്ചു ഞാൻ വിളിച്ചു കൂവി
"അടച്ചുകെട്ടരുതു ! കാണാൻ ഒരാൾ കൂടി
ബാക്കിയുണ്ട്."!!!!
      !!!!!!!!!!!!!!!;;;;!!!!!!!!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ