നിന്നു തിരിയുവാൻ
നേരമില്ലാഞ്ഞിട്ടും
വന്നു ഞാന്‍ നിൻ
ചില്ലയ്ക്കരികിലിന്നലെ...
നിദ്രയിലാണ്ടിരിക്കാ
മെന്നറിഞ്ഞിട്ടും
നിൻറെ നാമം
ജപിച്ചുകൊണ്ടിരുന്നു ഞാന്‍....
നീണ്ട യാമങ്ങളും
നീലാകാശവും
കണ്ടന്താളിച്ചു നിന്നുപോയി ധരണിയും
താരകക്കുഞ്ഞിൻറിമകണ-
മുതിർന്നിട്ടുമൊന്നുമറിഞ്ഞില്ല
മന്നേരമെൻ പ്രിയേ....
നിന്ന നില്പിലായ്
നീണ്ടു മരിച്ചുപോയ്
നേരമൊക്കെയും
വിണ്ടുകീറിയർക്കൻ ജനിക്കുംവരേ....
നീ വന്നില്ല, കാർകൂന്തൽ കണ്ടില്ല
ഞാന്‍ കോറിയെറിയുന്നൊരു
തുണ്ടു കടലാസ്...
എന്നെ പുതപ്പിക്കുമൊരു
കഫത്തുണിത്തുണ്ടും
ചിതലരിക്കുന്നതിൻ മുമ്പെങ്കിലും
ഒരു തരി സ്നേഹമുണ്ടെന്നൊരു വാക്കും
നിന്നയനക്കോണിൽ
ഒരു തുള്ളി ബാഷ്പവു-
മവസാനമെങ്കിലും
കിട്ടുമെന്നോർമ്മയിൽ
കണ്ണടക്കട്ടെ ശാന്തമായ്..........
2015 ഒക്‌ടോബർ 18, ഞായറാഴ്‌ച
പ്രണയബാഷ്പം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ