മോനേ നടേശാ....
കോഴിക്കോട് അഴുക്കുചാലിൽ വീണു മരണത്തോട് മല്ലടിച്ചത് ഹൈദരലി തങ്ങളോ കാന്തപുരമോ മഹ്ദനിയോ കുഞ്ഞാലിക്കുട്ടിയോ അല്ല എങ്ങാണ്ടോ ബീഫ് തിന്നാല്‍ മൃഗീയമായി മനുഷ്യനെ കൊന്നു തിന്നുന്നതോ അല്ലെങ്കിൽ മുസ്ലിമെന്ന് കേട്ടാല്‍ തീവ്രവാദിയാണെന്ന് മുദ്രകുത്തുന്നതോ ആയ അന്യദേശത്തു നിന്ന് വന്ന രണ്ട് ഹിന്ദു സഹോദരന്മാരാണ്. എന്നിട്ടും നമ്മുടെ സഹോദരന്‍ നൗഷാദിന് നിന്നെപ്പോലെ വർഗ്ഗീയവിഷദൃംഷ്ടയുള്ള ഒരു സമൂഹത്തിലുള്ള രണ്ടു സഹോദരന്മാരെ രക്ഷിച്ചു സ്വയം മരണത്തെ പ്പുൽകാൻ ആത്മ ധൈര്യം തന്നത് ഞങ്ങളുടെ സംസ്കാരവും കാരുണ്യവും പഠിപ്പിക്കുന്ന ഇസ്ലാമാണ്. ഞങ്ങളുടെ നേതാവ് പഠിപ്പിച്ചുതന്നത് നീ ഒന്ന് പഠിച്ചു നോക്കൂ അപ്പോള്‍ നിന്റെ കള്ളു വിറ്റു വീർപ്പിച്ച കുടവും നിന്റെ ആത്മാവും ശാന്തമാവും. നീ നൗഷാദിന്റെ കാര്യത്തിൽ തുപ്പിയ മാരകമായ വിഷത്തിന് മറുപടിയായി നിനക്കു തരേണ്ടത് ഞങ്ങളുടെ ധൈര്യശാലിയായ നേതാവ് മർഹും സീതിഹാജി പണ്ടൊരിക്കൽ നിയമസഭയിലെ സംവരണ ചർച്ചക്കിടയിൽ എതിര്‍ ചേരിയിലിരുന്ന കത്തിക്കസറുന്ന അന്നത്തെ സി പി എമ്മിന്റെ തീപ്പൊരി നേതാവ് എം വി രാഘവനോട് പറഞ്ഞ വാക്ക് ഞാന്‍ മറക്കാതെ സൂക്ഷിച്ചിട്ടുണ്ട്. നിനക്ക് കേൾക്കണ്ടേ?
സീതിഹാജിയുടെ സ്റ്റൈലിൽ തന്നെ പറയാം.
നീ ഇരിക്കടാ രാഘവാ.....
ഒരു ഉറുമ്പ് കടിക്കുന്ന വേദന സഹിക്കാന്‍ പറ്റുമെങ്കിൽ നിനക്കും ഞങ്ങള്ക്കു കിട്ടുന്ന സംവരണം കിട്ടുമെടാ.....
മോനേ നടേശാ... അതേ മറുപടി തന്നെയാണ് നിന്നോടും ഞങ്ങള്ക്കു പറയാനുള്ളത്. നിനക്ക് പത്തു ലക്ഷവും മിസ്സിസിന് സർക്കാരിൽ ജോലിയും വേണോ ചെറിയൊരു വേദന സഹിക്കാന്‍ പൊന്നാനിയിലോട്ട് ചെല്ല്... നാവടിക്കാതെ! നടേശാ......
2015 നവംബർ 30, തിങ്കളാഴ്‌ച
വെള്ളാപ്പള്ളിക്കൊരു തുറന്ന മറുപടി
2015 ഒക്‌ടോബർ 18, ഞായറാഴ്‌ച
പ്രണയബാഷ്പം
നിന്നു തിരിയുവാൻ
നേരമില്ലാഞ്ഞിട്ടും
വന്നു ഞാന്‍ നിൻ
ചില്ലയ്ക്കരികിലിന്നലെ...
നിദ്രയിലാണ്ടിരിക്കാ
മെന്നറിഞ്ഞിട്ടും
നിൻറെ നാമം
ജപിച്ചുകൊണ്ടിരുന്നു ഞാന്‍....
നീണ്ട യാമങ്ങളും
നീലാകാശവും
കണ്ടന്താളിച്ചു നിന്നുപോയി ധരണിയും
താരകക്കുഞ്ഞിൻറിമകണ-
മുതിർന്നിട്ടുമൊന്നുമറിഞ്ഞില്ല
മന്നേരമെൻ പ്രിയേ....
നിന്ന നില്പിലായ്
നീണ്ടു മരിച്ചുപോയ്
നേരമൊക്കെയും
വിണ്ടുകീറിയർക്കൻ ജനിക്കുംവരേ....
നീ വന്നില്ല, കാർകൂന്തൽ കണ്ടില്ല
ഞാന്‍ കോറിയെറിയുന്നൊരു
തുണ്ടു കടലാസ്...
എന്നെ പുതപ്പിക്കുമൊരു
കഫത്തുണിത്തുണ്ടും
ചിതലരിക്കുന്നതിൻ മുമ്പെങ്കിലും
ഒരു തരി സ്നേഹമുണ്ടെന്നൊരു വാക്കും
നിന്നയനക്കോണിൽ
ഒരു തുള്ളി ബാഷ്പവു-
മവസാനമെങ്കിലും
കിട്ടുമെന്നോർമ്മയിൽ
കണ്ണടക്കട്ടെ ശാന്തമായ്..........
2015 സെപ്റ്റംബർ 2, ബുധനാഴ്‌ച
കാൽപ്പാടുകൾ!!!!!
ഓരോ കാൽപ്പാടുകളും പുറകിലോട്ട് പോകുന്നു....
ഓരോ നിമിഷവും നടന്നടക്കുന്നു നാം മൃത്യുവിൻ മുന്നിലേക്ക്.....
എന്നിട്ടും നാം ഓർക്കാറില്ല സ്വശവകുടീരവക്കിലെത്തിയ കാര്യം.....കഷ്ടം!!!!!
കണ്ടാലറിയാത്തവർ കൊണ്ടാലേയറിയൂ എത്ര ബെറ്റർ മെസ്സേജ്......
യുവത്വമേ..., നീ ധരിക്കുന്നോ ധിക്കാരത്തിൻറെയൊടുക്കം നിന്റെ വിജയമെന്ന്??
ചിതലുറുമ്പുകൾ നിന്നഹങ്കാരം കണ്ടു പൊട്ടിച്ചിരിക്കുന്നത് കണ്ടോ??
കാരണം അവകളുടെ ഭക്ഷണപ്പൊതിയാണുനീ.....
നിന്റെ കാൽപ്പാടുകളാവുമോ നിനക്കെണ്ണിത്തിട്ടപ്പെടുത്താൻ.....?
ഇല്ല..... കാരണം അവസാന എണ്ണം തിട്ടപ്പെടുത്താൻ നീയുണ്ടാവില്ല.....
അപ്പോള്‍ നീ നിശ്ചലമായിരിക്കും....
പിന്നെ നിന്നെയനുഗമിക്കുക നിനക്കെണ്ണാൻ പറ്റാത്തത്ര കാൽപ്പാടുകളായിരിക്കും.......
2015 ഓഗസ്റ്റ് 29, ശനിയാഴ്‌ച
മിസ്റ്റര്‍ സജ്ഞീവ് ഭട്ടിന് വിധൂരതയിൽ നിന്നും നാലുവരികൾ
സർ,
ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ മനുഷ്യനായ് ഞാന്‍ അങ്ങയെക്കാണുന്നു
നേരും നന്മയും ഒരു ഭാഗത്ത് അനീതിയും അക്രമവും മറ്റൊരു ഭാഗത്ത് തുലനം ചെയ്ത് ചിന്തിച്ച് തല കുത്തിച്ചോറാക്കാൻ നിൽക്കാതെ അത് സത്യത്തിലും നീതിയിലുമുറച്ച് നിന്ന് പടപൊരുതി അതിലങ്ങേയ്ക്ക് ത്യജിക്കേണ്ടി വന്നത് സ്വന്തം ജോലി. അത് നിങ്ങള്‍ പുല്ലു പോലെ വലിച്ചെറിഞ്ഞ് നീതിയ്ക്ക് വേണ്ടി പൊരുതി. ഞാന്‍ അങ്ങയെ എന്ത് പറഞ്ഞാണ് അഭിസംബോധന ചെയ്യേണ്ടത്? ഭട്ട്ജീയെന്നോ? ഗുരുജീയെന്നോ? ധീരനായ അങ്ങ് എന്നെപ്പോലുള്ള ജനലക്ഷങ്ങളുടെ മനസ്സില്‍ ചേക്കേറിയിരിക്കുന്നു. അങ്ങയുടെ മുമ്പിലുള്ളത് കൂറ്റൻ മലകളായിട്ടും അതൊക്കെ ഉറക്കെ ശ്വാസം വിട്ടാൽ പറന്ന് പോകുന്ന ധൂമപടലങ്ങളായി അങ്ങ് കരുതി. അങ്ങയെപ്പോലുള്ളവരെയാണ് എന്റെ ഭാരതാംഭയ്ക്ക് ഈ കാലഘട്ടത്തിൽ വേണ്ടത്. ഇന്ത്യന്‍ നീതിപീഠത്തിൽ ഇരിക്കുന്നവരും സിംഹാസനത്തിലിരിക്കുന്നവരും അങ്ങയുടെ ശിഷ്യൻമാരായി കാലാകാലങ്ങൾ തപസ്സിരുന്നു പഠിക്കണം ഈ നാട് നന്നാവാനെന്ന് ഇന്ത്യന്‍ ജനത മനസ്സിലാക്കാൻ കാലങ്ങളേറെ വേണ്ടി വരില്ല.
സർ, പ്രവാസികളായ ഞങ്ങളുടെ കൂടെ വരിക. ഞങ്ങളില്‍ അങ്ങയ്ക്ക് നീതിമാനായ ഒരു യോദ്ധാവിൻറെ താരപരിവേശമുണ്ട്. ഞങ്ങൾക്ക് വേണ്ടത് അങ്ങയെ പോലുള്ളവരെയാണ്. അങ്ങയെപ്പോലുള്ള സത്യസന്ധൻമാർക്ക് ജോലി നൽകാൻ ഈ നന്മയുള്ള നാട്ടില്‍ ആയിരക്കണക്കിന് കമ്പനികളുണ്ടാകും. അങ്ങ് ശ്രമിക്കൂ..... ഇന്ത്യയിൽ ഒരു ഐ എ എസ് കാരന് കിട്ടുന്നതിൽ കവിഞ്ഞ വേതനം നൽകാൻ കെൽപുള്ള ഒരുപാട് കമ്പനികള്‍ ഉണ്ടാകും ഈ സുന്ദരമായ മണ്ണില്‍. പ്രത്യേകിച്ചും ഇത്രമേൽ സത്യസന്ധനും ഉന്നത വിധ്യാസമ്പന്നനും നീതിമാനുമായ അങ്ങയ്ക്ക്.....
അങ്ങയുടെ സത്യസന്ധതയ്ക്കേറ്റ ഈ തിരിച്ചടി കാണുമ്പോൾ ഇന്ത്യയ്ക്ക് എവിടെ സ്വാതന്ത്രം എന്ന് പോലും സംശയിച്ചു പോകുന്നു സർ.....
സർ, അങ്ങയുടെ ധീരതയ്ക്ക് മുന്പിൽ ശിരസ്സ് നമിച്ചുകൊണ്ട് അങ്ങയെ ഒരുപാടിഷ്ടപ്പെടുന്ന ഒരു പാവം പ്രവാസി....