2015 ഓഗസ്റ്റ് 29, ശനിയാഴ്‌ച

മിസ്റ്റര്‍ സജ്ഞീവ് ഭട്ടിന് വിധൂരതയിൽ നിന്നും നാലുവരികൾ

സർ,
ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ മനുഷ്യനായ് ഞാന്‍ അങ്ങയെക്കാണുന്നു
നേരും നന്മയും ഒരു ഭാഗത്ത് അനീതിയും അക്രമവും മറ്റൊരു ഭാഗത്ത് തുലനം ചെയ്ത് ചിന്തിച്ച് തല കുത്തിച്ചോറാക്കാൻ  നിൽക്കാതെ അത് സത്യത്തിലും നീതിയിലുമുറച്ച് നിന്ന് പടപൊരുതി അതിലങ്ങേയ്ക്ക് ത്യജിക്കേണ്ടി വന്നത് സ്വന്തം ജോലി. അത് നിങ്ങള്‍ പുല്ലു പോലെ വലിച്ചെറിഞ്ഞ് നീതിയ്ക്ക് വേണ്ടി പൊരുതി. ഞാന്‍ അങ്ങയെ എന്ത് പറഞ്ഞാണ് അഭിസംബോധന ചെയ്യേണ്ടത്? ഭട്ട്ജീയെന്നോ? ഗുരുജീയെന്നോ? ധീരനായ അങ്ങ് എന്നെപ്പോലുള്ള ജനലക്ഷങ്ങളുടെ മനസ്സില്‍ ചേക്കേറിയിരിക്കുന്നു. അങ്ങയുടെ മുമ്പിലുള്ളത് കൂറ്റൻ മലകളായിട്ടും അതൊക്കെ ഉറക്കെ ശ്വാസം വിട്ടാൽ പറന്ന് പോകുന്ന ധൂമപടലങ്ങളായി അങ്ങ് കരുതി. അങ്ങയെപ്പോലുള്ളവരെയാണ് എന്റെ ഭാരതാംഭയ്ക്ക് ഈ കാലഘട്ടത്തിൽ വേണ്ടത്. ഇന്ത്യന്‍ നീതിപീഠത്തിൽ ഇരിക്കുന്നവരും സിംഹാസനത്തിലിരിക്കുന്നവരും അങ്ങയുടെ ശിഷ്യൻമാരായി കാലാകാലങ്ങൾ തപസ്സിരുന്നു പഠിക്കണം ഈ നാട് നന്നാവാനെന്ന് ഇന്ത്യന്‍ ജനത മനസ്സിലാക്കാൻ കാലങ്ങളേറെ വേണ്ടി വരില്ല.
സർ,  പ്രവാസികളായ ഞങ്ങളുടെ കൂടെ വരിക. ഞങ്ങളില്‍ അങ്ങയ്ക്ക് നീതിമാനായ ഒരു യോദ്ധാവിൻറെ താരപരിവേശമുണ്ട്. ഞങ്ങൾക്ക് വേണ്ടത് അങ്ങയെ പോലുള്ളവരെയാണ്. അങ്ങയെപ്പോലുള്ള സത്യസന്ധൻമാർക്ക് ജോലി നൽകാൻ ഈ നന്മയുള്ള നാട്ടില്‍ ആയിരക്കണക്കിന് കമ്പനികളുണ്ടാകും. അങ്ങ് ശ്രമിക്കൂ..... ഇന്ത്യയിൽ ഒരു ഐ എ എസ് കാരന് കിട്ടുന്നതിൽ കവിഞ്ഞ വേതനം നൽകാൻ കെൽപുള്ള ഒരുപാട് കമ്പനികള്‍ ഉണ്ടാകും ഈ സുന്ദരമായ മണ്ണില്‍. പ്രത്യേകിച്ചും ഇത്രമേൽ സത്യസന്ധനും ഉന്നത വിധ്യാസമ്പന്നനും നീതിമാനുമായ അങ്ങയ്ക്ക്.....
അങ്ങയുടെ സത്യസന്ധതയ്ക്കേറ്റ ഈ തിരിച്ചടി കാണുമ്പോൾ ഇന്ത്യയ്ക്ക് എവിടെ സ്വാതന്ത്രം എന്ന് പോലും സംശയിച്ചു പോകുന്നു സർ.....
സർ, അങ്ങയുടെ ധീരതയ്ക്ക് മുന്പിൽ ശിരസ്സ് നമിച്ചുകൊണ്ട് അങ്ങയെ ഒരുപാടിഷ്ടപ്പെടുന്ന ഒരു പാവം പ്രവാസി....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ