2015 നവംബർ 30, തിങ്കളാഴ്‌ച

വെള്ളാപ്പള്ളിക്കൊരു തുറന്ന മറുപടി

മോനേ നടേശാ....
          കോഴിക്കോട് അഴുക്കുചാലിൽ വീണു മരണത്തോട് മല്ലടിച്ചത് ഹൈദരലി തങ്ങളോ കാന്തപുരമോ മഹ്ദനിയോ കുഞ്ഞാലിക്കുട്ടിയോ അല്ല എങ്ങാണ്ടോ ബീഫ് തിന്നാല്‍ മൃഗീയമായി മനുഷ്യനെ കൊന്നു തിന്നുന്നതോ അല്ലെങ്കിൽ മുസ്ലിമെന്ന് കേട്ടാല്‍ തീവ്രവാദിയാണെന്ന് മുദ്രകുത്തുന്നതോ ആയ അന്യദേശത്തു നിന്ന് വന്ന രണ്ട് ഹിന്ദു സഹോദരന്മാരാണ്. എന്നിട്ടും നമ്മുടെ സഹോദരന്‍ നൗഷാദിന് നിന്നെപ്പോലെ വർഗ്ഗീയവിഷദൃംഷ്ടയുള്ള ഒരു സമൂഹത്തിലുള്ള രണ്ടു സഹോദരന്മാരെ രക്ഷിച്ചു സ്വയം മരണത്തെ പ്പുൽകാൻ ആത്മ ധൈര്യം തന്നത് ഞങ്ങളുടെ സംസ്കാരവും കാരുണ്യവും പഠിപ്പിക്കുന്ന ഇസ്ലാമാണ്. ഞങ്ങളുടെ നേതാവ് പഠിപ്പിച്ചുതന്നത് നീ ഒന്ന് പഠിച്ചു നോക്കൂ അപ്പോള്‍ നിന്റെ കള്ളു വിറ്റു വീർപ്പിച്ച കുടവും നിന്റെ ആത്മാവും ശാന്തമാവും. നീ നൗഷാദിന്റെ കാര്യത്തിൽ തുപ്പിയ മാരകമായ വിഷത്തിന് മറുപടിയായി നിനക്കു തരേണ്ടത് ഞങ്ങളുടെ ധൈര്യശാലിയായ നേതാവ് മർഹും സീതിഹാജി പണ്ടൊരിക്കൽ നിയമസഭയിലെ സംവരണ ചർച്ചക്കിടയിൽ എതിര്‍ ചേരിയിലിരുന്ന കത്തിക്കസറുന്ന അന്നത്തെ സി പി എമ്മിന്റെ തീപ്പൊരി നേതാവ് എം വി രാഘവനോട് പറഞ്ഞ വാക്ക് ഞാന്‍ മറക്കാതെ സൂക്ഷിച്ചിട്ടുണ്ട്. നിനക്ക് കേൾക്കണ്ടേ?
സീതിഹാജിയുടെ സ്റ്റൈലിൽ തന്നെ പറയാം.
നീ ഇരിക്കടാ രാഘവാ.....
ഒരു ഉറുമ്പ് കടിക്കുന്ന വേദന സഹിക്കാന്‍ പറ്റുമെങ്കിൽ നിനക്കും ഞങ്ങള്ക്കു കിട്ടുന്ന സംവരണം കിട്ടുമെടാ.....
മോനേ നടേശാ... അതേ മറുപടി തന്നെയാണ്‌ നിന്നോടും ഞങ്ങള്ക്കു പറയാനുള്ളത്. നിനക്ക് പത്തു ലക്ഷവും മിസ്സിസിന് സർക്കാരിൽ ജോലിയും വേണോ ചെറിയൊരു വേദന സഹിക്കാന്‍ പൊന്നാനിയിലോട്ട് ചെല്ല്... നാവടിക്കാതെ! നടേശാ......